ചവിട്ടിനിര്‍മാണത്തിലൂടെ അതിജീവനവഴിയൊരുക്കുകയാണ് വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോ. റ്റി ജി രാഘവന്‍ സ്മാരക ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍. കുടുംബശ്രീ മിഷന്റെ 2021-22 സമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ സ്‌പെഷ്യല്‍ ലൈവ്ലിഹുഡ് പദ്ധതി പ്രകാരമാണ് പരിശീലനം. ബഡ്സ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപജീവനത്തിനായുള്ള അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
മാനസിക ഉല്ലാസം, വിനോദം എന്നിവയ്‌ക്കൊപ്പം വരുമാനവും ഉറപ്പാക്കുന്നു. ചെറിയ ചവിട്ടിക്ക് 70രൂപയും വലുതിന് 175 രൂപയുമാണ് വില. അസീം, ശ്യാം എന്നിവരാണ് നേതൃത്വം നല്‍കുന്നത്. 18 വയസ്സ് കഴിഞ്ഞ 25 ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തിയാണ് പരിശീലനം. ഗ്രാമപഞ്ചായത്തിനാണ് സ്ഥാപനത്തിന്റെ ഭരണനിര്‍വഹണച്ചുമതല. പ്രസിഡന്റ് എം അന്‍സറാണ് മാനേജ്‌മെന്റ് കമ്മിറ്റി ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നുമുണ്ട്. സെന്ററില്‍ പച്ചക്കറി കൃഷിയും നടത്തിവരുന്നു. കലാകായിക മത്സരങ്ങള്‍, വിവിധ ആഘോഷങ്ങള്‍ തുടങ്ങിയവയും നടത്താറുണ്ട്.