രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ തുറന്നിരിക്കുന്നത്
ശക്തമായ മഴയെ തുടര്‍ന്ന് പൂമല ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് നാല് ഷട്ടറുകളും തുറന്നത്. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.