സംസ്ഥാന സർക്കാർ ഹോമിയോപ്പതി വകുപ്പിൻ്റെ  50-ാം വാർഷികത്തിന്റെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കൽപ്പത്തിൽ അധിഷ്ടിതമായ ബോധവത്കരണവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ‘ഷീ’ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളജിൽ നടന്ന ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു.
മലപ്പുറം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ നസീബ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് കൺവീനർ ഡോ. എസ് സുമി പദ്ധതി വിശദീകരിച്ചു. സഹദേവൻ, ജമീല ജലീൽ, ഖദീജ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന യാസ്മിൻ വയലിൽ ഡോ. റംലത്ത് കുഴിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
ഡോ. നസ്‌റിൻ മൂസ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി നവംബർ പത്ത് വരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പും ബോവത്കരണ ക്ലാസും സംഘടിപ്പിക്കും.