തീരദേശ ഹൈവേ പൂർത്തീകരിക്കുന്നതോടെ വലിയ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മുഖ്യമന്ത്രി. ജില്ലയിലെ പടിഞ്ഞാറേക്കര മുതൽ ഉണ്ണിയാൽ വരെയും മുഹിയുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ ബീച്ച് വരെയുള്ള നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
ഹൈവേയുടെ ഭാഗമായ മുദിയം പാലത്തിന് കിഫ്ബി സാമ്പത്തിക അനുമതി നൽകിയിട്ടുണ്ട്. ആറ് റീച്ചുകളിലായി 38.66 കിലോമീറ്റർ ആണ് നിർമിക്കേണ്ടത്. ഇതിൽ 19.08 കിലോമീറ്ററിന് സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ദേശീയപാത നിർമ്മാണത്തിൽ രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 40.09 ശതമാനം പ്രവൃത്തികളും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 45.5 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. 2024 ജൂലൈ മാസത്തോടെ ഇവ പൂർത്തികരിക്കാനാണ് ലക്ഷ്യം. കൂടാതെ ജില്ലയിലെ നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ഗ്രീൻഫീൽഡ് ഹൈവേയുടെ എടത്തനാട്ടുകര – കാരക്കുന്ന്, കാരക്കുന്ന് – വാഴയൂർ സെക്ഷനുകളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.

മലപ്പുറം ജില്ലയിൽ മലയോര ഹൈവേയുടെ രണ്ടു റീച്ചുകളിലെ പ്രവൃത്തി പുരോഗമിക്കുന്നു. മറ്റ് രണ്ടു റീച്ചുകളില്‍ ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൂക്കോട്ടുംപാടം കാളികാവ് റീച്ചിൽ കൃഷിവകുപ്പിന്റെ അധീനതയിലുള്ള ചോക്കാട് സീഡ് ഫാമിൻ്റെ ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു