നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തീണൂർ ആദിവാസി കോളനിയിൽ 2019 -2020 വർഷത്തെ അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ തറക്കല്ലിടൽ ഐ സി ബാലകൃഷ്ണൽ.എം എൽ എ നിർവ്വഹിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ് അധ്യക്ഷ വഹിച്ചു. 50 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
തിനൂർ കൾവർട്ട് – കമ്മ്യൂണിറ്റി ഹാൾ -ഇന്റർലോക്ക് വർക്ക് -ചുറ്റുമതിൽ – ടോയ്‌ലറ്റ് നിർമ്മാണം -ഫർണിച്ചർ -ഇലെക്ട്രിഫിക്കേഷൻ – ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിർമ്മിതി കേന്ദ്രം വയനാടിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. ആറ് മാസമാണ് പദ്ധതി പൂർത്തീകരണ കാലാവധി.
ജനപ്രതിനിധികളായ എം.എ അസൈനാർ, സുമ ഭാസ്ക്കരൻ, ജില്ലാ പട്ടിക വികസന ഓഫീസർ കെ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു .തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥർ, ജില്ലാ നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ, പണിയ സമുദായ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.