സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ, ഒക്ടബോർ നാലിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം ചേരും.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, അംഗങ്ങളായ എ. സൈഫുദ്ദീൻ, പി. റോസ തുടങ്ങിയവർ പങ്കെടുക്കും.