വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടശാക്തീകരണ ക്യാമ്പയിന്‍ ബാക്ക് ടു സ്‌കൂളില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ട ബ്ലോക്ക് കുടുംബശ്രീയും. ബ്ലോക്ക്തല പരിശീലനം നടത്തിക്കഴിഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 96 റിസോഴ്സ് പേഴ്‌സണ്‍മാരും പങ്കെടുത്തു.പരിശീലകരായ സുനിത, ഗീത, അലീന, സുജാത, ലത, ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.