അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ ‘തിരികെ സ്‌കൂളില്‍’ ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നാളെ മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9.30ന് തേവള്ളി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എം. മുകേഷ് എം എല്‍ എ വിശിഷ്ടാതിഥിയും മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപനും പങ്കെടുക്കും.
![](https://prdlive.kerala.gov.in/wp-content/uploads/2023/09/IMG_20230930_192126-514x416.jpg)