ചന്ദനത്തോപ്പിലെ വീട്ടിൽ കൊല്ലം നിയോജക മണ്ഡലത്തിലെ മുതിർന്ന വോട്ടർ ആയ ഗോമതി അമ്മയെ അപ്രതീക്ഷിത വിശിഷ്ടാതിഥി സന്ദർശിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അഫ്സാന പർവീൺ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. പൊന്നാട അണിയിച്ച് ക്ഷേമാന്വേഷണവും നടത്തിയാണ് കലക്ടർ മടങ്ങിയത്. നാടിന്റെ ആരോഗ്യകാര്യ പുരോഗതി മുതിർന്ന പൗരരിലൂടെ തിരിച്ചറിയാനാകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, തഹസിൽദാർ ജാസ്മിൻ ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.