വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ജില്ലാ കളക്ടർ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാകളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ.
എറണാകുളം നിയോജക മണ്ഡലത്തിലെ 9-ാo നമ്പർ ബൂത്തിലെ വോട്ടർ ആയ മേരി സെബാസ്റ്റ്യൻ 1952 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ വോട്ട് ചെയ്തു വരുന്നതാണെന്ന് ജില്ലാ കളക്ടറെ അറിയിച്ചു.
ചടങ്ങിൽ ഇലക്ഷൻ ഡെ. കളക്ടർ എസ് ബിന്ദു, ചേരാനല്ലൂർ പഞ്ചായത്തംഗം ബെന്നി ഫ്രാൻസിസ്, എറണാകുളം സ്പെഷ്യൽ വില്ലേജ് ഓഫീസർ മജു മനോജ്, ബി.എൽ ഒ . കെ.കെ.ലിനി , മേരി സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.