ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജൈവവള വിതരണവും നിര്‍മ്മാണ പരിശീലനവും സ്മാര്‍ട്ട് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ചീനിക്കോട്, തേക്കുപാടം, പത്തനാപുരം, ചേറുംകോട് പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കാണ് പരിപാടി സംഘടിപ്പിച്ചത്.
കാവശ്ശേരി അഗ്രോ സര്‍വ്വീസ് സെന്റര്‍ ഫെസിലിറ്ററ്റര്‍ ദാസ് ജൈവവള നിര്‍മ്മാണ ക്ലാസ് നയിച്ചു. പത്തനാപുരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ വേലായുധന്‍, ബീന ഗോപി, കര്‍ഷകരായ കേശവദാസ്, ശ്രീജേഷ്, ശിവദാസന്‍, വിജയകുമാര്‍, ഹരിദാസ്, മോഹന്‍ദാസ്, നീലകണ്ഠന്‍, സൈനുദ്ദീന്‍, നാരായണന്‍, ഉണ്ണി കുമാരന്‍, ശ്രീപ്രസാദ്, കൃഷി ഓഫീസര്‍ വി. വരുണ്‍, കൃഷി അസിസ്റ്റന്റുമാരായ സഫിയ, ബിന്ദു, ശെല്‍വന്‍, സുജ തുടങ്ങിയവര്‍ പങ്കെടുത്തു.