സ്വച്ഛതാ ഹി സേവാ (ശുചിത്വമാണ് സേവനം) ക്യാമ്പയിന്റെ ഭാഗമായി അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ നിർവഹിച്ചു.

ക്യാമ്പയ്നിന്റെ ഭാഗമായി ഒക്ടോബർ ഒന്ന് മുതൽ ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിലെ സാമൂഹികസംഘടനകൾ, വ്യാപാരികൾ, സ്കൂളുകൾ, ക്ലബുകൾ, പൊതുപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലെയും പ്രവർത്തകരെയും ഉൾപ്പെടുത്തി ‘തിരുമുറ്റം തിളങ്ങട്ടെ’ അലനല്ലൂർ ശുചിത്വോത്സവത്തിന് തുടക്കം കുറിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

13-ാം വാർഡംഗം പി. മുസ്തഫ അധ്യക്ഷയായ പരിപാടിയിൽ സെക്രട്ടറി ടി.വി ജയൻ പ്രതിജ്ഞ ചൊല്ലി. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആയിശാബി ആറാട്ട്തൊട്ടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജീഷ, ബ്ലോക്ക് മെമ്പർ സലീം എന്നിവർ പങ്കെടുത്തു.