ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി ടാബ്ലോ മത്സരം സംഘടിപ്പിക്കുന്നു. യുവ സമൂഹവും മാനസികാരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മത്സരം ഒക്ടോബർ 10 ന് രാവിലെ 10 ന് പുൽപ്പള്ളി ജയശ്രീ ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കും.

ഒരു സ്കൂൾ / കോളേജിൽ നിന്ന് 6 മുതൽ 15 കുട്ടികളെ വരെ പങ്കെടുപ്പിക്കാം. മത്സരത്തിന്റെ സമയ പരിധി പരമാവധി 30 സെക്കന്റ്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മെമന്റോയും ക്യാഷ് അവാർഡും ലഭിക്കും. അഞ്ച് ടീമുകൾക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും. മത്സരത്തിൽ
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 7നകം 9744110071, 9400348670 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.