വിശപ്പുരഹിത സമൂഹമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്നില്‍ അണിനിരക്കുകയാണ് ചെറിയവെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പാഥേയം പദ്ധതിക്ക് തുടക്കമിട്ടാണ് കൊച്ചുകൂട്ടുകാര്‍ സമൂഹത്തിന് മാതൃകയാകുന്നത്. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന പൊതിച്ചോര്‍ റോഡുവിള വെയിറ്റിങ് ഷെഡ്ഡില്‍ സ്ഥാപിച്ചിരിക്കുന്ന പാഥേയം പെട്ടിയില്‍ ക്രമീകരിക്കും. ആവശ്യക്കാര്‍ക്ക് ഭക്ഷണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാക്കുന്നത്. എല്ലാ പ്രവര്‍ത്തിദിവസവും പൊതിച്ചോര്‍ ഉറപ്പാക്കുംവിധമാണ് സംവിധാനം പ്രവര്‍ത്തിക്കുക.

ഉദ്ഘാടനം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ എച്ച് എം യാസ്മിന്‍ ഷമിനോവ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി ബിജു, പി ടി എ പ്രസിഡന്റ് ഷാന്‍ പാലക്കോണം, എസ് എം സി ചെയര്‍മാന്‍ എസ് നാസര്‍, സ്റ്റാഫ് സെക്രട്ടറി സുധീര്‍, അബ്ബാസ്, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.