സംസ്ഥാന യുവജന കമ്മീഷന്റെയും മാമൂട് ഗാന്ധിജി മെമ്മോറിയല്‍ ആര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് നിസാര്‍ നിര്‍വഹിച്ചു. ലൈബ്രറി എക്‌സിക്യൂട്ടീവ് അംഗം അജിത് കുമാര്‍ അധ്യക്ഷനായി.