ബഡ്‌സ് നിയമം (Banning of Unregulated Deposits Schemes Act-2019) ലംഘിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്‌സ് കോ ഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപന ഭാരവാഹികള്‍ക്കും ഇതര പ്രതികള്‍ക്കുമെതിരെ കണ്ടുകെട്ടല്‍ നടപടി കൈക്കൊണ്ടതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതികളുടെ പേരിലുള്ള ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കള്‍ക്കുമെതിരയാണ് നടപടി കൈക്കൊള്ളുക. കൈവശമുള്ള സ്വത്തുക്കളുടെ വില്പന തടയുന്നതിനുള്ള വിവരങ്ങള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സ്ഥാവരസ്വത്തുക്കളുടെ വില്പന താത്ക്കാലകമായി ജില്ലാ രജിസ്ട്രാറാണ് തടയേണ്ടത്. വാഹനങ്ങളുടേത് ആര്‍ ടി ഒ നിര്‍വഹിക്കണം. ലീഡ് ബാങ്ക് മാനേജര്‍ നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ നടപടിയെടുക്കണം. നടപടികള്‍ കൃത്യമാണെന്ന് ജില്ലാ സിറ്റി/റൂറല്‍ പൊലിസ് മേധാവികളും സബ്കലക്ടറും ഉറപ്പാക്കണം. കണ്ടുകെട്ടല്‍ നടപടികളുടെ വിവരം ഇന്ന് (ഒക്‌ടോബര്‍ 5) സമര്‍പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു