വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചരിപ്പ-ഇടപ്പണ വനംസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പണസര്‍ക്കാര്‍ ട്രൈബല്‍ എല്‍ പി എസില്‍ സന്ദേശപ്രചരണറാലി സംഘടിപിച്ചു. വാര്‍ഡ് അംഗം പ്രിജിത്ത് പി. അരളീവനം ഉദ്ഘാടനം ചെയ്തു. കുളത്തുപ്പുഴ വനമ്യൂസിയം സന്ദര്‍ശനവും നടത്തി.
വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് ഗിരീഷ് അധ്യക്ഷനായി. ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍, ഹെഡ്മിസ്ട്രെസ് ബീന, വി എസ് എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഏഴംകുളം ഫോറെസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫുകള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.