മരിയനാട് മക്കിമല ഭൂവിഷയങ്ങള്‍, വേമം,ചെന്നലായി എസ്ചീറ്റ് ഭൂമി, എച്ച്.എം.എല്‍ ഭൂമി കൈവശക്കാര്‍ക്കുള്ള പട്ടയം, കരിമ്പില്‍ അമ്പുകുത്തി പ്രദേശങ്ങളിലെ പട്ടയ പ്രശ്നം തുടങ്ങിയവ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയില്‍ ഡിജിറ്റല്‍ റീ സര്‍വെയുടെ പുരോഗതിയും അവലോകനം ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. കാലങ്ങളായി നില നില്‍ക്കുന്ന ഭൂവിഷയങ്ങളുടെ പരിഹാരവും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മേഖലാ അവലോകനയോഗത്തില്‍ പങ്കെടുത്ത റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.