വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസികുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അവലോകന യോഗത്തില്‍ മന്ത്രി ഉറപ്പുനല്‍കിയത്.

വിദ്യാവാഹിനി പദ്ധതിയില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രാ സൗകര്യം ഏറ്റവും ആവശ്യമായ കോളനികള്‍ കണ്ടെത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇവിടുത്തെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള എല്ലാ നടപടികളും ത്വരിതപ്പെടുത്തണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.