സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങൾ ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണു…
മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാ അവലോകന യോഗം വിലയിരുത്തി. പദ്ധതി ആരംഭിച്ച ശേഷം…
പുതിയ ഭരണ സംസ്കാരം ഉണ്ടാക്കലാണ് മേഖല അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതൊരു തുടക്കമാണെന്നും എന്നാൽ അവസാനത്തേതല്ലെന്നും…
സാങ്കേതിക കുരുക്ക് അഴിച്ചു വികസനപദ്ധതികൾക്ക് വേഗവും ദിശബോധവും പകർന്ന് മുഖ്യമന്ത്രിപിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖല അവലോകന യോഗം. കൂടുതൽ വേഗത്തിലും കൂടുതൽ മികവോടെയും വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിർദേശങ്ങളുമാണ് യോഗം…
കണ്ണൂർ ജില്ലയിൽ അതി ദരിദ്രരായവരിൽ 93 ശതമാനം പേരെയും 2024 നവംബറോടെ ദാരിദ്ര്യ മുക്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ സർവേയിലൂടെ 4208 അതിദരിദ്ര കുടുംബങ്ങളെയാണ്…
ലൈഫ് മിഷന്റെ വിവിധ പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിക്കാൻ ജില്ലാ തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം മേഖല അവലോകന യോഗത്തിൽ നിർദേശിച്ചു.…
പൊതുവിദ്യാലയങ്ങള്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്ന് മേഖല അവലോകന യോഗം വിലയിരുത്തി. 55442 കുട്ടികള്‍ ഇവിടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. അഞ്ചുകോടി കിഫ്ബി പദ്ധതിയില്‍ അനുവദിച്ച മൂന്ന് വിദ്യാലയങ്ങളും പൂര്‍ത്തിയായി. മൂന്നുകോടി കിഫ്ബി…
വയനാട് ചുരത്തില്‍ കുന്നുകൂടുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മേഖല അവലോകന യോഗത്തിൽ തദ്ദേശം സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം എന്നിവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധനല്‍കണം. ചുരത്തില്‍…
മരിയനാട് മക്കിമല ഭൂവിഷയങ്ങള്‍, വേമം,ചെന്നലായി എസ്ചീറ്റ് ഭൂമി, എച്ച്.എം.എല്‍ ഭൂമി കൈവശക്കാര്‍ക്കുള്ള പട്ടയം, കരിമ്പില്‍ അമ്പുകുത്തി പ്രദേശങ്ങളിലെ പട്ടയ പ്രശ്നം തുടങ്ങിയവ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയില്‍ ഡിജിറ്റല്‍ റീ…
വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസികുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്…