തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുള്ള പരിശീലന പരിപാടി ഒക്ടോബർ ഒമ്പതിന് രാവിലെ 10ന് ഐ.എം.ജിയിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം തുടങ്ങിയവർ പങ്കെടുക്കും.