ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ഇത്തിക്കര ഐ സി ഡി എസ് സമാഹരിച്ച പുസ്തകങ്ങള്‍ കൈമാറി. സി ഡി പി ഒ ജ്യോതിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡിജിറ്റല്‍ യുഗത്തിലും വായനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത്തല ലൈബ്രറി ആരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ എന്‍ ശര്‍മ, സി ശകുന്തള, സനിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഐ സി ഡി എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.