സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളോത്സവം 2023 ന് പന്മന ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ടു. ഈ മാസം ഒമ്പതുവരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വച്ച് കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. പന്മന മനയില്‍ ഹൈസ്‌കൂള്‍ മൈതാനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്‍ ഫുട്‌ബോള്‍ തട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ചാക്കോ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചറ്റയില്‍ റഷീന, രാജീവ് കുഞ്ഞുമണി, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.