അരിമ്പൂർ പഞ്ചായത്തിലെ കേരളോത്സവ മത്സരങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ ചെസ്സ് നീക്കങ്ങളിലൂടെ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ നിർവഹിച്ചു.

ആദ്യ ദിനത്തിൽ ബാഡ്മിന്റൺ, വോളിബോൾ മത്സരങ്ങളും രചന മത്സരങ്ങളും നടന്നു. വോളിബോളിൽ യുണൈറ്റഡ് ക്ലബ് ജേതാക്കളായി. അരിമ്പൂരിൽ ഒക്ടോബർ 15 ന് മത്സരങ്ങൾ സമാപിക്കും. ഗ്രാമ പഞ്ചായത്തിലെ പതിനഞ്ച് ക്ലബുകളാണ് കേരളോത്സവത്തിൽ പങ്കെടുക്കുന്നത്.

അരിമ്പൂരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ കവിത, വൈസ് പ്രസിഡന്റ് സി ജി സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൈമൺ തെക്കത്ത്, ശുഭ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.