കോങ്ങാട് നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബഹുജന സദസിന്റെ സംഘാടനത്തിനായി അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ചെയര്‍പേഴ്‌സണായും മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍ എസ്. ശ്രീജിത്ത് കണ്‍വീനറുമായ 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. 101 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

പരിപാടിയുടെ വൈസ് ചെയര്‍മാന്‍മാരായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. പ്രശാന്ത്, റെജി ജോസ്, സഫ്ദര്‍ ഷെരീഫ്, പി. മൊയ്തീന്‍കുട്ടി എന്നിവരെ തെരഞ്ഞെടുത്തു. ജോയിന്റ് കണ്‍വീനര്‍മാരായി മണ്ണാര്‍ക്കാട്, പാലക്കാട് ബി.ഡി.ഒമാരായ അജിതകുമാരി, ഡി. ശ്രുതി എന്നിവരെ തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 20 നകം പഞ്ചായത്ത്തല സംഘാടക സമിതി യോഗവും നവംബര്‍ അഞ്ചിനകം ബൂത്ത് തല സംഘാടകസമിതി യോഗവും ചേരും. കേരളശ്ശേരി, മണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 നും ഉച്ചയ്ക്ക് രണ്ടിനും കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളില്‍ 17 ന് രാവിലെ 11 നും ഉച്ചയ്ക്ക് രണ്ടിനും കാരാക്കുറിശ്ശി, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ 18 ന് രാവിലെ 11 നും ഉച്ചക്ക് രണ്ടിനും പറളി, മങ്കര പഞ്ചായത്തുകളില്‍ 20 ന് രാവിലെ 11 നും വൈകിട്ട് മൂന്നിനുമായി പഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേരും.

കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രം കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ശ്രീജിത്ത്, കോങ്ങാട് നിയോജകമണ്ഡലത്തിലെ വകുപ്പ് മേധാവികള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.