മാനന്തവാടി സബ് കളക്ടര്‍ ഓഫീസും, ജില്ലാ മെഡിക്കല്‍ ഓഫീസും, മാനന്തവാടി ഗവ.കോളേജ് എന്‍.എസ്.എസ് യൂണിറ്റും, മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും സംയുക്തമായി ചേര്‍ന്ന് ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി. മെഡിക്കല്‍ കോളേജ് മനശാസ്ത്രവിഭാഗം വിദഗ്ധ കെ.അശ്വതി, സൈക്കാട്രിക്ക് കൗണ്‍സിലര്‍ കെ. ആശ എന്നിവര്‍ ക്ലാസ്സെടുത്തു. അസാപ് വയനാട് ജില്ലാ മേധാവി കെ.എസ് ഷഹ്ന , മാനന്തവാടി ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുള്‍ സലാം, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഡോ. രതീഷ്, ഗ്രാഡുവേറ്റ് ഇന്റേര്‍ണ്‍സായ എന്‍. സി ശ്രേയ , അശ്വതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
