സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നവകേരള കര്‍മപദ്ധതി, ഹരിത കേരളം മിഷന്‍, നീരുറവ്, ജല ബഡ്ജറ്റ്, സംയോജിത നീര്‍ത്തടാധിഷ്ഠിത ഗ്രാമവികസന പദ്ധതി എന്നീ ക്യാമ്പയിനുകളുടെ പ്രവര്‍ത്തന പുരോഗതി ലക്ഷ്യമിട്ടായിരുന്നു ശില്പശാല. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു.
ജോയിന്റ് ബി ഡി ഒ കെ ജിപ്സണ്‍ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
