ആസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ സന്ദർശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനാണ് സംഘം എത്തിയത്. വളരെ മികച്ച പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നതെന്ന് സംഘം പറഞ്ഞു.
ആരോഗ്യ രംഗത്ത് ആസ്ട്രേലിയയിൽ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും സംഘം വിലയിരുത്തി. ആരോഗ്യ ഗവേഷണത്തിൽ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ പ്രവർത്തകരും നോർത്തേൺ ടെറിട്ടറിയിലെ ആരോഗ്യപ്രവർത്തകരുമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കും.