കേരള രാജ്ഭവനിൽ  ഒക്ടോബർ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താൻ തീരുമാനിച്ചു.  ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും.  ഒക്ടോബർ 20-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കാണ് രാജ്ഭവനിൽ വിദ്യാരംഭത്തിന് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2721100.