കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം  കോളജ്, സർവ്വകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് (ഫ്രഷ്/ റിന്യൂവൽ) ഓൺലൈനായി  അപേക്ഷ കഷണിച്ചു. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം.

കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമാ കോഴ്‌സിനോ ചേർന്നവർക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. പ്രായം 18-25 നും മധ്യേ. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രഷ്/റിന്യൂവൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക്: www.collegiateedu.kerala.gov.inwww.dcescholarship.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കണം. ഫോൺ: 9447096580, centralsectorscholarship@gmail.com.