റബർ അധിഷ്ഠിത വ്യവസായ രംഗത്തെ പ്രമുഖ കേന്ദ്രമായ റബർ പാർക്ക്, വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ റബർ അധിഷ്ഠിത വ്യവസായ മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. റബർ വ്യവസായങ്ങളുടെ നവീകരണത്തിനും ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നതാണിത്. ഇതിന്റെ ഭാഗമായി റബർ പാർക്ക് ഓഫീസിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. റബർ പാർക്ക് എംഡി ജോർജ് വി. ജയിംസ്, കുസാറ്റ് പ്രൊഫസർ ഡോ. പ്രശാന്ത് രാഘവൻ, റിട്ട. പ്രൊഫസർ ഡോ. റാണി ജോസഫ്, എൻപിഒഎൽ സീനിയർ സയന്റിസ്റ്റ് ഡോ. അണ്ണാദുരൈ, ക്രൈസ്റ്റ് കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ജോയ് തോമസ്, റബർ പാർക്ക് മാനുഫാക്ചറിങ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രതാസ് തുടങ്ങിയവർ പങ്കെടുത്തു.