തടവുകാരെ കോടതികളിലും ജയിലുകളിലും കൊണ്ടുപോകുന്ന വേളയില്‍ ഭക്ഷണാവശ്യത്തിനായുളള ദിനബത്ത 100 രൂപയില്‍ നിന്ന് 150 രൂപയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. പ്രാതലിന് 40 രൂപ, ഉച്ചഭക്ഷണത്തിന് 70 രൂപ, അത്താഴത്തിന് 40 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാതല്‍, അത്താഴം എന്നിവ അനുവദിക്കുന്ന കേസുകളില്‍ തടവുകാരെ ജയിലില്‍ നിന്നും കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതുമായ സമയം രേഖപ്പെടുത്തി നടപടിക്രമം പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
