ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പാലക്കാട് സ്വദേശി ശ്രീഹരി ഒന്നാം സമ്മാനം കരസ്ഥമാക്കി. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ചാലിശ്ശേരി വായനശാലയിലെ പ്രദീപ് ജേക്കബും മൂന്നാം സമ്മാനം ജില്ലാ വ്യവസായ കേന്ദ്രത്തിലെ കെ.വി. സിദ്ധാര്‍ത്ഥനും നേടി. ഇവര്‍ക്ക് യഥാക്രമം 3000, 2000 രൂപ എന്നിങ്ങനെ ലഭിക്കും. ഒരു മിനിറ്റ് മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി പരിഗണിച്ചത്. പരമ്പരാഗത ആഘോഷരീതികള്‍, വ്യക്തത, എഡിറ്റിങ് എന്നിവയെല്ലാം പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വിദഗ്ധ വീഡിയോഗ്രാഫര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് വിജയികളെ നിര്‍ണയിച്ചത്.
