ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ ചെലവഴിച്ച് കോരുത്തോട് പനക്കച്ചിറ സർക്കാർ ഹൈസ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. പഞ്ചായത്തംഗം പി.ആർ. അനുപമ ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.
ആധുനിക സൗകര്യങ്ങളോടു കൂടിയ 7500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ മൂന്നു ക്ലാസ് മുറികളും ലൈബ്രറിയും സ്റ്റാഫ് റൂമും ലാബുമാണുള്ളത്. സ്‌കൂളിന് ആവശ്യമായ ഫർണിച്ചറുകൾ നാപ്കിൻ ഇൻസിനിനേറ്റർ വെൻഡിങ് മെഷീൻ എന്നിവയും അനുവദിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, പഞ്ചായത്തംഗങ്ങളായ ഷീബ ഷിബു, സിനു സോമൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, കാഞ്ഞിരപ്പള്ളി ബി.ആർ.സി. ബി.പി.സി: വി.എം. അജാസ്, പ്രധാനാധ്യാപിക കെ.എസ്. സിന്ധു , പി.ടി.എ. പ്രസിഡന്റ് കെ.പി. റെജി, രാഷ്ട്രീയപ്പാർട്ടി അംഗങ്ങളായ ബാബു കോക്കാപ്പള്ളി, കെ.വി രാജൻ, ജോയി പുരയിടം, ശശികുമാർ പനയ്ക്കച്ചിറ, അധ്യാപികമാരായ കൊച്ചുറാണി ആന്റണി, ലേഖ ദാമോദർ, പാർവതി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ധന്യ വി. നായർ എന്നിവർ പ്രസംഗിച്ചു.