ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2024-26 വർഷങ്ങളിലേയ്ക്കുള്ള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സീനിയോറിറ്റി, പ്രായം, മുൻഗണന തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ള പക്ഷം ആയത് തീർപ്പാക്കുന്നതിന് ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായോ നേരിട്ടോ നവംബർ 10നകം അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : seetvpm.emp.lbr@kerala.gov.in, www.eemployment.kerala.gov.in, 0471 – 2462654.