കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ കോളജുകളിലെയും 2023 ലെ പി.ജി. ദന്തൽ കോഴ്സിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി നടത്തുന്ന സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഒക്ടോബർ 16 ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്. ഓപ്ഷനുകളെ അടിസ്ഥാനമാക്കി സ്ട്രേ വാക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഫോൺ: 0471 2525300.