മുപ്പത് ഏക്കർ വരുന്ന ചിറക്കര ഏലായിൽ വിതയുത്സവം നടത്തി. ആയിരം കിലോ ശ്രേയസ് നെല്ലിനം വിതയ്ക്കുന്ന എലായിൽ ശ്രേയസ്റ്റ് നെല്ലിനത്തിന്റെ വിത ലൈവ് സ്റ്റോക്ക്മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തരിശു നിലങ്ങളിൽ നെൽകൃഷി പദ്ധതി പ്രകാരമാണ് ചിറക്കര ഏലായിൽ കൃഷി തുടങ്ങിയത് ചിറക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് നെൽകൃഷി നടപ്പാക്കുന്നത്.

30 ഏക്കറിൽ നിന്ന് 4 മാസം കൊണ്ട് 30 ടൺ വിളവാണ് ലക്ഷ്യo വിതയുത്സവത്തിന് മേളം പകരുവാൻ 15 ജോഡി കാളകളും എത്തി കലപ്പയുൾപ്പെടെ ചാലു കീറി കാളകൾ കണ്ടങ്ങൾ ഒരുക്കി.ഉദ്ഘാടന സമ്മേളനത്തിൽ ചിറക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. അപ്പുക്കുട്ടൻ പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആശാ ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദേവദാസ്, സുബി പരമേശ്വരൻ,ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈൻകുമാർ , കൃഷി ഓഫീസർ അഞ്ജു,
മധുസൂദനൻ പിള്ള, രതീഷ്, സൗമ്യ, കൃഷ്ണപ്രിയ ,അനിത, ദീപു ,പ്രതിഭ ,ബിനു കുമാർ എന്നിവർ സംസാരിച്ചു.