ഹയര്‍സെക്കഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും യൂണിസെഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വോളണ്ടിയര്‍മാര്‍ക്കായി ദുരന്ത അതിജീവനവും കുട്ടികളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല നടത്തി. റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി നാഷണല്‍ സര്‍വീസ്      സ്‌കീം കേരള-ലക്ഷദ്വീപ് റീജിയണല്‍ ഡയറക്ടര്‍ ജി. പി. സജിത് ബാബു ഉദ്ഘാടനം ചെയ്തു.
യുനിസെഫിന്റെ ദുരന്ത തീവ്രത ലഘൂകരണ വിദഗ്ധന്‍ കെ.മുരളി, ക്യാപ് കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, യുണിസഫ് – സ്ഫിയര്‍ ഇന്‍ഡ്യാ സംഘത്തലവന്‍ ഹരി ബാലാജി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബിജുകുമാര്‍, സ്‌കൂള്‍ മാനേജര്‍ സക്കറിയാ സ്റ്റീഫന്‍, പ്രിന്‍സിപ്പല്‍ എം.ജെ.മനോജ്, മേഖലാ കണ്‍വീനര്‍മാരായ ബിറ്റു ഐയ്പ്പ്, രാജിത്, പ്രോഗ്രാം ഓഫീസര്‍ ലിനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 150 കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കാളികളായി.