തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കായചികിത്സ വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 18, 19 തീയതികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തും. ആയുർവേദ കോളജ് ആശുപത്രി അങ്കണത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.