പുതിയ നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദു ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച കേരള നിയമപരിഷ്‌കരണ കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് നിയമവകുപ്പ് മന്ത്രി എ.കെ.ബാലന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായരും, കമ്മീഷന്‍ മെമ്പര്‍ ഡോക്ടര്‍ എന്‍.കെ.ജയകുമാറും ചേര്‍ന്ന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിനോടൊപ്പം കേരള വെക്‌സേഷ്യസ് ലിറ്റിഗേഷന്‍ (പ്രിവന്‍ഷന്‍) ബീല്‍ ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കമ്മീഷന്‍ തയ്യാറാക്കിയ ദി കേരള മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ആക്‌സിഡന്‍സ് ഡ്യൂറിംഗ് എമര്‍ജന്‍സി മെഡിക്കല്‍ കണ്ടീഷന്‍ ബില്‍, ദി കേരള റഗുലേഷന്‍ ഓഫ് പ്രൊസീഡ്യൂയേര്‍സ് ഫോര്‍ പ്രിവന്റിംഗ് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ് ബില്‍ എന്നിവയുടെ കരട് പൊതുജനങ്ങളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്റെ ഇ-മെയില്‍ വിലാസമായ keralalawreforms@gmail.com മുഖേന കമ്മീഷന് സമര്‍പ്പിക്കാം.