കേരളത്തിലെ ഗവ. ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്ക് പ്രവേശത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിയിൽ വിദ്യാർഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും സൗകര്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.