പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലുള്ള ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് ലാബോറട്ടറി (ICAR Project) യിൽ യങ് പ്രൊഫഷണൽ (YP-II) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസ് / എൻജിനീയറിംഗ് ബയോടെക്നോളജി എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക് പ്രൊസീജിയേഴ്സിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 24 – 45 വയസ്.
അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട്, പച്ച. പി. ഒ. തിരുവനന്തപുരം – 695562 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഒക്ടോബർ 25ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.