കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ്/അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ നൽകേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സിആർ കോപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2448791.