പറപ്പൂക്കര ഗ്രാമപഞ്ചായത്തിനെയും പുതുക്കാട് ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെങ്ങാലൂര്‍ സൂര്യഗ്രാമം – ഈറോഡ് – കുണ്ടുകടവ് – പന്തലൂര്‍ റോഡിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍ഹിച്ചു. 4 കോടി 20 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ചു വര്‍ഷത്തേക്ക് റോഡ് പരിപാലനത്തിനായി 37 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ റോസ് സോളി, കെ എം ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈലജ, വാര്‍ഡ് മെമ്പര്‍മാരായ കാര്‍ത്തിക ജയന്‍, കെ കെ രാജന്‍, ടി ആര്‍ ലാലു, ആര്‍ ഉണ്ണികൃഷ്ണന്‍, അരുണ്‍ പന്തല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. പിഎംസ്ജിവൈ തൃശ്ശൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഡേവിഡ്. ഡി മോറിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.