സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ 2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം വിവിധ സർക്കാർ വകുപ്പുകളിൽ നാമനിർദേശം ചെയ്തിട്ടുള്ള പരാതി പരിഹാര ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലന പരിപാടി ഒക്ടോബർ 19നു രാവിലെ 10ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഉന്നവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.