തിരുവനന്തപുരത്തെ പി.റ്റി.പി നഗറിൽ റവന്യൂ വകുപ്പിൻ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ MBA (ഡിസാസ്റ്റർ മാനേജ്‌മെന്റ്‌) പ്രോഗ്രാമിലേക്ക് UGC നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പാൾ / പ്രൊഫസർ (ശമ്പളം – 50000 pm (കൺസോളിഡേറ്റഡ്) – ഒഴിവ് – 1, അസിസ്റ്റന്റ് പ്രൊഫസർ (ശമ്പളം – 35000 pm)(കൺസോളിഡേറ്റഡ്), ഒഴിവ് – 2 നിയമിക്കുന്നതിനായി ഒക്ടോബർ 20ന് രാവിലെ 10 മണിക്ക് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്താൻ തീരുമാനിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.