തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മുപ്പതിലധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തൊഴിൽമേള നടത്തുന്നു. ഒക്ടോബർ 21 ശനിയാഴ്ച ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലാണ് തൊഴിൽമേള നടക്കുക. പ്രവൃത്തി പരിചയമുള്ളവരെയും ഇല്ലാത്തവരെയും മേള ഒരുപോലെ ലക്ഷ്യമിടുന്നു. പ്ലസ് ടു / ഐ.റ്റി.ഐ / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദമുള്ള ഏതൊരാൾക്കും മേളയിൽ പങ്കെടുക്കാം.
നഴ്‌സിംഗ്, ഫാർമസിസ്റ്റ്, സൈക്കോളജിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, റേഡിയോഗ്രാഫർ, ഫിസിയോ തെറാപ്പിസ്റ്റ്, വെബ് ഡിസൈനർ, സൈറ്റ് എഞ്ചിനീയർ, വിപണന മേഖല, ഓട്ടോമൊബൈൽ, ടെലികോം, ഇലക്ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴിൽ നൽകുവാനായി മേളയിൽ എത്തുന്നത്. താല്പര്യമുള്ളവർ ‘http://www.ncs.gov.in/’www.ncs.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിവരങ്ങൾ അറിയാനായി https://docs.google.com/spreadsheets/d/1OESqUu81imn63t9buo5Aw8hJxaZx Rc1w_, ‘https://docs.google.com/spreadsheets/d/1OESqUu81imn63t9buo5Aw8hJxaZxRc1w_TbLz113RwI/ edit?usp=sharing’TbLz113RwI/edit?usp=sharing ലിങ്കുകൾ സന്ദർശിക്കുക. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും NCS ഐ.ഡി യും കൈയ്യിൽ കരുതണം. സംശയങ്ങൾക്ക് – ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0471-2992609.