2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.

മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ Register ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യം ഒക്ടോബർ 21ന് വൈകുന്നേരം നാലുവരെ www.cee.kerala.gov.in ൽ ലഭിക്കും. 21ന് വൈകിട്ട് നാലുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 24ന് മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.