സാംസ്‌കാരിക വകുപ്പ് കൊല്ലത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഹയർസെക്കണ്ടറി, കോളജ് വിദ്യാർഥികൾക്കായി കവിതാപാരയണ മത്സരവും ലളിത സംഗീതമത്സരവും നടത്തുന്നു. ഒക്ടോബർ 25 ന് സാംസ്‌കാരിക സമുച്ചയത്തിൽ വച്ച് രാവിലെ 10 മുതൽ പദ്യപരായാണമത്സരവും, ഉച്ചയ്ക്ക് രണ്ടു മുതൽ ലളിതഗാന മത്സരവുംനടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ nsiscchempazhanthi@ gmail.com എന്ന ഇ-മെയിലിൽ രജിസ്റ്റർ ചെയ്യുകയോ, ഫോൺ മുഖേന അറിയിക്കുകയോ ചെയ്യണമെന്ന് ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം, ഡയറക്ടർ അറിയിച്ചു.        ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ഒക്ടോബർ 26നു വൈകിട്ട് അഞ്ചിനു നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ക്യാഷ് അവാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9995568505.