സുമയ്യക്ക് മുഖ്യമന്ത്രിയുടെ സഹായ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വൈത്തിരി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് പൊഴുതന സ്വദേശിനി സുമയ്യ മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സുമയ്യ. മുഖ്യമന്ത്രിയുടെ സഹായ നിധിയില്‍ അപേക്ഷിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് സഹായം അനുവദിച്ചില്ല. സുമയ്യയുടെ ആവശ്യം ഉടന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താമെന്നും ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.

വൈത്തിരി താലൂക്ക് ആശുപത്രി മന്ത്രി സന്ദര്‍ശിച്ചു

അഡ്വ. ടി സിദ്ധീഖ് എം.എല്‍.എ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എല്‍സി ജോര്‍ജ്, ഉഷാകുമാരി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതി ദാസ്, കേരളാ ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി. ദിനീഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്. സുഷമ, ഡി.പി. എം ഡോ. സമീഹ സൈതലവി, വൈത്തിരി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.ഷെറിന്‍ ജോസഫ്, ജില്ലാ മാസ്സ് മീഡിയ ആന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ്സ് മീഡിയ ആന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ കെ.എം മുസ്തഫ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.